കൊടിയേരിയുടെ അധിക്ഷേപം; പൂര്‍വ്വ സൈനികര്‍ പ്രതിഷേധിച്ചു

Friday 2 June 2017 8:13 pm IST

പന്തളം: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഭാരതസൈന്യത്തെ അധിക്ഷേപിച്ചതിനെതിരെ അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് പന്തളം യൂണിറ്റ് പ്രതിഷേധിച്ചു. പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ്‌സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൊടിയേരി ബാലകൃഷ്ണന്റെ സൈനികരെ അധിക്ഷേപിച്ചുകൊണ്ടുള്ള രാജ്യദ്രോഹപകരമായ പ്രസ്താവന ശത്രുരാജ്യമായ പാകിസ്ഥാന്‍ ആഘോഷിക്കുകയാണ്. ഭാരത സൈനികരുടെ മനോബലം തകര്‍ക്കുന്ന പ്രസ്താവന കൊടിയേരി പിന്‍വലിച്ചില്ലെങ്കില്‍ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായ പി.കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ജി. വിജയചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍, പന്തളം യൂണിറ്റ് ഭാരവാഹികളായ പ്രണവം രാമചന്ദ്രന്‍ നായര്‍, മുരളീധരന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, സോമന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.