പാരീസ്: പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ലോക നേതാക്കള്‍ ഈ തീരുമാനത്തെ രൂക്ഷമായി വിര്‍ശിച്ചു. അമേരിക്കയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഈ തീരുമാനത്തിലൂടെ ട്രംപ് പ്രപഞ്ചത്തോട് തെറ്റുചെയ്തിരിക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നത്തിന് പാരീസ് ഉടമ്പടിയാണ് ഏക പരിഹാരമെന്ന് മാക്രോണ്‍ വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനം നിരാശപ്പെടുത്തിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റീന്‍ ട്രൂഡോ എന്നിവരും ട്രംപിനെ വിമര്‍ശിച്ചു. അമേരിക്കയില്‍ 61 മേയര്‍മാര്‍ ട്രംപിനെതിരെ രംഗത്തെത്തി. പാരീസ് ഉടമ്പടിയുമായി മുന്നോട്ടുപോകുമെന്ന് ഈ മേയര്‍മാര്‍
പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: