ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ മദ്യലോബിയുടെ പിടിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ മദ്യലോബിക്ക് പതിച്ച് കൊടുത്തിരിക്കുകയാണ്.
പുതിയ മദ്യനയത്തിനെതിരെയും മദ്യശാലകള്‍ തുറക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം എടുത്തുകളഞ്ഞ നടപടിക്കെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം ഒന്‍പതിന് നടക്കുന്ന യുഡിഫ് യോഗം ഇത് സംബന്ധിച്ചു തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: