കടല്‍ക്ഷോഭം രൂക്ഷം വീടുകള്‍ വെള്ളത്തില്‍

Friday 2 June 2017 9:24 pm IST

കാട്ടൂര്‍ തീരപ്രദേശത്ത് കടല്‍ ക്ഷോഭം രൂക്ഷമായപ്പോള്‍

ചേര്‍ത്തല/മാരാരിക്കുളം: മഴ ശക്തമായി. തീരമേഖലയിലെ ഇരുപതോളം വീടുകള്‍ വെള്ളത്തിലായി. കടല്‍ക്ഷോഭം രൂക്ഷമാവുകയും കടല്‍തിരമാല വെള്ളം കൂടി കയറിയാല്‍ വെള്ളപ്പൊക്കം രൂക്ഷമാവും.
തൈക്കല്‍ തീരമേഖലയിലെ വീടുകളാണ് വെള്ളത്തിലായത്. തീരദേശ റോഡിന്റെ വശത്ത് കാന നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസം മരിച്ച തൈക്കല്‍ ചേനപറമ്പില്‍ ആല്‍ബി(60)യുടെ വീടും പരിസരവും വെള്ളത്തിലായതിനാല്‍ അകലെ മകന്റെ വീട്ടിലാണ് സംസ്‌കാരചടങ്ങുകള്‍ നടത്തിയത്.

കടക്കരപ്പള്ളി പഞ്ചായത്തിലെ തീരമേഖലയിലെ വീട്
വെള്ളക്കെട്ടിലായപ്പോള്‍

ഈരേശേരി ജോസഫ്, പൊള്ളയില്‍ കൃഷ്ണകുമാര്‍, കുടിയാംശേരി ജോണി, ചുടുകാട്ടുങ്കല്‍ പത്മനാഭന്‍, കൂട്ടുങ്കല്‍ ജിനോ, ചുടുകാട്ടുങ്കല്‍ സാജു, കൊച്ചുപറമ്പ് പൊടിയന്‍, വിജയന്‍, പുത്തന്‍പുരയ്ക്കല്‍ അല്‍ഫോന്‍സ്, ത്രേസ്യാമ്മ, കൊച്ചുപറമ്പ് മണിയന്‍, ഈരേശേരില്‍ സേവ്യര്‍, കൊച്ചുപറമ്പ് തമ്പി, പുത്തന്‍പുരയ്ക്കല്‍ മഞ്ജുമണി, കേളപ്പശേരി സാഗര്‍, കൊച്ചുപറമ്പ് മണിയപ്പന്‍, സുദര്‍ശനന്‍, പുന്നയ്ക്കല്‍ ഫ്രാന്‍സീസ്, ചുടുകാട്ടുങ്കല്‍ സന്തോഷ്, പുത്തന്‍വീട്ടില്‍ അല്‍ഫോന്‍സ്, കാക്കരി തോബിയാസ് എന്നിവരുടെ വീടുകളും വെള്ളത്തിലാണ്.
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് റോഡിന്റെ വശത്ത് കാന നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം നല്‍കിയിരുന്നതായും ഫണ്ട് അനുവദിച്ചില്ലെങ്കില്‍ നാട്ടുകാര്‍ റോഡ് പൊളിച്ച് വെള്ളം കിഴക്കോട്ട് ഒഴുക്കുവാന്‍ നിര്‍ബന്ധിതമാകുമെന്ന് പഞ്ചായത്ത് അംഗം പി.ജെ. പയസ് പറഞ്ഞു.
മാരാരിക്കുളം വടക്ക്, തെക്ക് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. കാട്ടൂര്‍ ഭാഗത്ത് നിരവധി വീടുകള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.