അടിയന്തരാവസ്ഥ തടവുകാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

Friday 2 June 2017 9:24 pm IST

ആലുവ: അടിയന്തരാവസ്ഥാ സമരസേനാനികള്‍ പ്രധാനമന്ത്രിക്ക് 6500 കത്തയച്ചു. അടിയന്തരാവസ്ഥയുടെ 42-ാം വാര്‍ഷികം വരുന്ന വേളയിലാണ് കത്ത്. അടിയന്തരാവസ്ഥ സമരസേനാനികളെ രണ്ടാം സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കുക, സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് കൊടുക്കുന്ന പെന്‍ഷനും മറ്റാനുകൂല്യങ്ങളും അനുവദിക്കുക, സമരസേനാനികള്‍ക്ക് വൈദ്യസഹായം നല്‍കുക, കുടുംബങ്ങളെ സംരക്ഷിക്കുക, ഭാരത ചരിത്രത്തിലെ ഈ ഐതിഹാസിക സമരചരിത്രം സ്‌കൂള്‍- കോളേജ് തലങ്ങളില്‍ പാഠ്യവിഷയമാക്കുക എന്നീ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 6,500 സമരസേനാനികള്‍ ജൂണ്‍ ഒന്നിന് പ്രധാനമന്ത്രിക്ക് കത്തയച്ചതായി അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജനറല്‍ സെക്രട്ടറി ആര്‍.മോഹനന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.