അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറും വനിതാ കോണ്‍ഗ്രസ്സ് നേതാവുമായ ശാന്താ സോളമന്റെ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് സാമൂഹ്യ വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മുറ്റിച്ചൂര്‍ കൂടോത്ത് ക്ഷേത്രത്തിന് സമീപം വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് കത്തിനശിച്ചത്.
ചേര്‍പ്പ് സി ഐ മനോജ് കുമാര്‍, അന്തിക്കാട് എസ് ഐ സനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപന്, വൈസ് പ്രസിഡന്റ് ജോസ് വളളൂര്‍, മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനന്, ഇ.രമേശന് എന്നിവരും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: