ആലപ്പുഴ: മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍. ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ മോഷണം നടത്തുന്നതിനിടെയാണ് കള്ളന് കുടുങ്ങിയത്. കള്ളനെ പിടികൂടിയത്. കോട്ടയം മുണ്ടയ്ക്കല്‍ സ്വദേശി കുര്യന് (35) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റ് കസ്റ്റഡിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പള്ളിയില്‍ കര്‍മ്മലമാതാവിന്റെ രൂപക്കൂട്ടില്‍ നിന്നും മാലയും മറ്റും എടുത്ത മോഷ്ടാവ് പിന്നീട് ക്രൂശിത രൂപത്തിന്റെ മുന്നിലെ നേര്‍ച്ചപ്പെട്ടി പൊട്ടിച്ചു തുറക്കുന്നതിനിടെ ശബ്ദംകേട്ട കപ്യാര് സ്ഥലത്തെത്തി. കപ്യാര് വിളിച്ചു കൂവിയതിനെ തുടര്‍ന്നു ഇയാള്‍ പെട്ടിയില്‍ നിന്നും പണം എടുത്ത് മുണ്ടിനകത്തിട്ട് ഓടുകയായിരുന്നു.
പിന്നാലെ പള്ളിയില്‍ ഉണ്ടായിരുന്നവരും ഓടി. ഈ സമയം സ്കൂള്‍ വിട്ട സമയമായിരുന്നതിനാല്‍ റോഡില്‍ ട്രാഫിക് പോലീസ് ഉണ്ടായിരുന്നു. റോഡിലേക്ക് ഓടിയെത്തിയ മോഷ്ടാവിനെ ട്രാഫിക്ക് പോലീസ് ഓടിച്ചിട്ടിട്ട് പിടികൂടി സൗത്ത് പോലീസില്‍ ഏല്‍പ്പിച്ചു. മോഷ്ട്ടാവിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് സൗത്ത് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: