ഇരിട്ടി: പരിസ്ഥിതി കൂട്ടായ്മയായ ഇരിട്ടി ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തും. ഹരിതമധുരം വീട്ടിലൊരു മാവ് പദ്ധതി ഇന്ന് രാവിലെ 9ന് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.അശോകന് അധ്യക്ഷത വഹിക്കും. എല്ലാ വീട്ടിലും ഒരു നമ്പ്യാര്‍മാവ് എന്ന പ്രചരണം ലക്ഷ്യമിട്ട് സൗജന്യമായി ആറളം ഫാമില്‍ നിന്നുള്ള മാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി.
താലൂക്ക് ആശുപത്രി പരിസരത്ത് ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ ഹരിത സൗന്ദര്യവല്‍ക്കരണവും നടത്തും. നാളെ 9.30 ന് ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് തൈ നട്ട് ഉദ്ഘാടനം ചെയ്യും. മാതൃശിശു സംരക്ഷണ ബ്ലോക്ക് പരിസരത്ത് ഞാവല്‍, ഇലഞ്ഞി, മണിമരുത്, ബുദ്ധമുള എന്നീ മരങ്ങള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഒന്‍പതിന് ഇരിട്ടി സിഎംഐ െ്രെകസ്റ്റ് ഇംഗ്ലീഷ് സ്കൂളില്‍ ഹരിതമധുരം സ്കൂള്‍ ക്യാംപസ് പദ്ധതിയുടെ ഭാഗമായി മാവ് ഗ്രാഫ്റ്റ് തൈകള്‍ നടും. പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് പുഞ്ചയില്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: