കാഞ്ഞിരപ്പള്ളി: താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു. ഇന്ന് രാവിലെ പത്തു മുതല്‍ നാലു വരെ എ. ആര്. ഡി 66, 82, 73, 87 എന്നീ റേഷന്‍ കടയിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ കാര്‍ഡ് വിതരണം മുണ്ടക്കയം വരിക്കാനി എസ്. എന്‍. ഇംഗഌഷ് മീഡിയം സ്കൂളില്‍ വച്ച് നടത്തും. എ. ആര്. ഡി. 45, 89 എന്നീ കടയിലെ റേഷന്‍കാര്‍ഡ് വിതരണം മുണ്ടക്കയം സെന്റ് ജോസഫ്സ് എച്ച്. എസില്‍ വച്ച് ഇന്നു രാവിലെ പത്തു മുതല്‍ നാലു വരെ നടത്തും. റേഷന്‍ കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരെങ്കിലുമോ നിലവിലുള്ള റേഷന്‍ കാര്‍ഡും, ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുമായി റേഷന്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണ്. എ. എ. വൈ, മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് 50 രൂപയും, മുന്‍ഗണനേതര, മുന്‍ഗണനേതര സബ്സിഡി കാര്‍ഡുകള്‍ക്ക് നൂറു രൂപയും നല്‍കണം. എ. എ. വൈ, വിഭാഗത്തില്‍പെട്ട പട്ടികവര്‍ഗ വിഭാഗകാര്‍ക്ക് റേഷന്‍ കാര്‍ഡ് സൗജന്യമായി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: