കടപ്പുറത്തെ അനധികൃത ഷെഡ് പൊളിച്ചു നീക്കി

Friday 2 June 2017 9:54 pm IST

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ അനധികൃതമായി നിര്‍മ്മിച്ച് പ്രവര്‍ത്തിച്ചുവന്ന അറവുമാലിന്യ സൂക്ഷിപ്പ് കേന്ദ്രത്തിന്റെ രണ്ട് ഷെഡുകള്‍ അധികൃതര്‍ പൊളിച്ചു മാറ്റി. അറവ് മാലിന്യം കടലില്‍ തളളുന്നത് തീരത്ത് അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിബന്ധനകള്‍ക്ക് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന അറവു ശാലകള്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിരുന്നു. സൗത്ത് ബീച്ചില്‍ ലോറിസ്റ്റാന്റിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുമാലിന്യ സൂക്ഷിപ്പ് കേന്ദ്രത്തിന്റെ ഷെഡുകളാണ് പൊളിച്ചത്. മറ്റൊരു സ്റ്റാള്‍ ഉടമ തന്നെ പൊളിച്ചു നീക്കിയിരുന്നു. ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, അഢിഷണല്‍ തഹസില്‍ദാര്‍ ഇ.അനിതകുമാരി, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഗോപകുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.