പേരാമ്പ്ര: സ്കൂട്ടറില്‍ വിദേശമദ്യം കടത്തിയ മദ്ധ്യവയസ്ക്കനെ പേരാമ്പ്ര എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കിനാലൂര്‍ പൂവ്വമ്പായി സ്വദേശി രണ്ടൊടിവയല് വീട്ടില്‍ രവീന്ദ്രനാണ് അറസ്റ്റിലായത്. അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സോമസുന്ദരന്റെ നേതൃത്വത്തില്‍ മുളിയങ്ങലില്‍ നടത്തിയ വാഹന പരിശോധനയിലാണ് 12 കുപ്പി മദ്യവുമായി പ്രതി പിടിയിലായത്.
സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. അനധികൃത വില്പനക്ക് വേണ്ടി മാഹിയില്‍ നിന്ന് കൊണ്ടുവരുന്ന മദ്യമാണിതെന്ന് കരുതുന്നു. എക്സൈസ് ഉദേ്യാഗസ്ഥരായ സി. പി. ചന്ദ്രന്, സുനില്‍, അനീഷ് കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: