കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

Friday 2 June 2017 10:10 pm IST

തൃശൂര്‍: കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 310 സ്പില്‍ ഓവര്‍ പദ്ധതികളും 426 പുതിയ പദ്ധതികളും ഉള്‍പ്പെടെ ആകെ 736 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് മേയര്‍ അറിയിച്ചു. ഉദ്പാദന മേഖലയില്‍ 9,33,16,676/- രൂപയുടേയും സേവനമേഖലയില്‍ð 63,36,21,683/- രൂപയുടേയും പശ്ചാത്തല മേഖലയില്‍ 109,61,19,533/- രൂപയുടേയും പദ്ധതികള്‍ അടക്കം ആകെ 182,30,57,892/- രൂപയ്ക്കുള്ള പദ്ധതികള്‍ ജനറില്‍ വിഭാഗത്തിലും, 12,30,75,730/- രൂപയുടെ പദ്ധതികള്‍ പട്ടികജാതി വിഭാഗത്തിലും രൂപീകരിച്ചിട്ടുണ്ട്. ഉറവിട മാലിന്യസംസ്‌ക്കരണം, വിഷരഹിത പച്ചക്കറി, നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കില്‍, കിണര്‍ റീച്ചാര്‍ജ്ജ് (25000 പേര്‍ക്ക്), പൊതുസ്ഥലങ്ങളില്‍ മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. വനിതാ വ്യവസായ കേന്ദ്രം, ഷീ ലോഡ്ജ്, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ഫീഡിംഗ് റൂം, പബ്ലിക് ടോയ്‌ലറ്റ്, ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌ക്കോളര്‍ഷിപ്പ്, പാലിയേറ്റീവ് കെയര്‍, വയോമിത്രം തുടങ്ങിയ പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവയ്ക്കു പുറമെ തനതുഫണ്ട്, കേന്ദ്ര-സംസ്ഥാന വിഹിതം, ഹഡ്‌കോ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ എന്നിവയും ചേര്‍ത്താണ് പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുള്ളതെന്ന് മേയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.