പൃഥ്വി പരീക്ഷണം വിജയം

Saturday 3 June 2017 12:14 am IST

ചെന്നൈ: ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള, ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പൃഥ്വി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നായിരുന്നു വിക്ഷേപണം. 350 കിലോമീറ്റര്‍ ദൂരത്തു വരെ ചെന്ന് ശത്രുക്കളെ തകര്‍ക്കാന്‍ ഇതിന് കഴിയും. 500 മുതല്‍ 1000 കിലോ വരെ ഭാരമുള്ള ആണവപ്പോര്‍മുനകള്‍ വഹിക്കാന്‍ കഴിയും. ഇരട്ട എന്‍ജിനുള്ള ഇതില്‍ ദ്രവ ഇന്ധനമാണ് ഉപയോഗിക്കുക. കരസേനയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ഇതിന്റെ രൂപകല്പ്പന. ആദ്യ വിക്ഷേപണം 2016 നവംബര്‍ 21നായിരുന്നു. ഒന്‍പത് മീറ്ററാണ് നീളം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.