പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമായി പാരീസില്‍ എത്തി. ശനിയാഴ്ച മോദി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിച്ചത്.
യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേന്, തുടങ്ങിയ പ്രമുഖരെയും മോദി സന്ദര്‍ശിച്ചിരുന്നു. ആറു ദിവസം കൊണ്ട് ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്, റഷ്യ എന്നിവിടങ്ങളിലാണ് മോദി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: