അമേരിക്കയില്‍ ഭൂചലനം

Saturday 3 June 2017 8:28 am IST

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. അല്‍ഭാമ ജിയോര്‍ജിയയില്‍ ചെറിയ തോതില്‍ ഭൂചലനം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയെ വിറപ്പിച്ചുകൊണ്ടുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.