ന്യൂദല്‍ഹി: ജമ്മു കശ്മിരിലും ദല്‍ഹിയിലും എന്‍.ഐ.എ റെയ്ഡ്. തീവ്രവാദ ഫണ്ട് കേസുമായി ബന്ധപ്പെട്ട് 22 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കശ്മീരിലെ വിഘടനവാദി നേതാക്കളുടെ വീടുകള്‍, ഓഫീസുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
ഹരിയാനയില്‍ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് എന്‍.ഐ.എ സംഘം പരിശോധന നടത്തിയത്.
പാക്കിസ്ഥാനിൽ നിന്നുള്ള കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനായി എന്‍.ഐ.എ സംഘം കഴിഞ്ഞ മാസം ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വിഘടനവാദി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. വിഘടനവാദി നേതാകളുടെ ധനസഹായത്തിന്റെ ഉറവിടമാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: