കണ്ണൂര്‍: പ്രകൃതിയെ ചേര്‍ത്തു പിടിക്കാന്‍ പുതുതലമുറയിലൂടെ നല്കുന്ന സന്ദേശമുള്ക്കൊള്ളിച്ചുള്ള ഹ്രസ്വചിത്രം പുതുമ പുറത്തിറക്കി. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് സയന്‍സ്പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാറിന് പോസ്റ്റര്‍ നല്കി് പ്രകാശനം നിര്‍വഹിച്ചു. 4.11 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം സുജില്രാജ് മാങ്ങാടാണ് സംവിധാനം ചെയ്തത്. മരംമുറിക്കാനെത്തുന്ന മരംവെട്ടുകാരനും ഒരു കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ശശി പാറക്കടവ്, ആരാധ്യ ദിനില്‍ എന്നിവരാണ് ഈ രണ്ടുകഥാപാത്രങ്ങള്ക്കും ജീവനേകിയത്. ഛായാഗ്രാഹകന്് നിജില്‍ ലൈറ്റ്റൂം ആണ്. പശ്ചാത്തലസംഗീതവും സംവിധാന മേല്‍നോട്ടവും നിര്‍വഹിച്ചത് ഉമേഷ് കല്ല്യാശ്ശേരി. ചൂട്ട് തിയേറ്റേഴ്സ് കല്ല്യാശ്ശേരിയുടെ ബാനറില്‍ പി വി സുജാതയാണ് നിര്‍മാണം. മണ്ണിനെ, മഴയെ, മരത്തെ, മനസ്സിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ചിത്രം. വാര്‍ത്താസമ്മേളനത്തില്‍ കെ.വി.സുമേഷ്, എ.വി.അജയകുമാര്‍, ഉമേഷ് കല്യാശേരി, സുനില്‍ രാജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: