ഇരിട്ടി : ലോക പരിസ്ഥിതി ദിനത്തില്‍ ഒരു വീട്ടില്‍ ഒരു മഴക്കുഴി, ഒരു വീട്ടില്‍ ഒരു വൃക്ഷത്തൈ പദ്ധതി പായം പഞ്ചായത്തില്‍ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി ദിവസമായ നാളെ ഇത് നടപ്പിലാക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞതായി ഇവര്‍ പറഞ്ഞു. ഇതിനായി ഒന്പതിനായിരത്തി എണ്ണൂറോളം വൃക്ഷത്തൈകള്‍ വിവിധതലങ്ങളില്‍ ശേഖരിച്ചു. ഇവ വീടുകളിലും മാറ്റിടങ്ങളിലും വിതരണം ചെയ്തു കഴിഞ്ഞു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പരിപാടിയില്‍ പഞ്ചായത്തിലെ ജനങ്ങള്‍ ഒന്നടക്കം പങ്കെടുക്കുമെന്നും പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന് സിക്രട്ടറി ബാബു ജോസഫ്, പ്രേമരാജന്‍ കരിപ്പായി, ടോം മാത്യു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: