ദേശീയ നദിമഹോത്സവത്തിന് തുടക്കമായി

Saturday 3 June 2017 11:05 am IST

തൃശൂര്‍ : നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന രണ്ടാമത് ദേശീയ നദി മഹോത്സവത്തിന് തുടക്കമായി. പ്രകൃതി സംരക്ഷണം വിളിച്ചോതിക്കൊണ്ട് നാല് ദിവസങ്ങളിലായി നടക്കുന്ന നദി മഹോത്സവം മഹാ കവി അക്കിത്തം ഉദ്ഘാടനം ചെയ്തു. ഭാരതപ്പുഴയുടെ സംരക്ഷണത്തിനുള്ള പ്രാധാന്യം വിളിച്ചോതിക്കൊണ്ടാണ് രണ്ടാമത് ദേശീയ നദീ മഹോത്സവത്തിന് തുടക്കമായത്. അന്തരിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയെ അനുസ്മരിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. അനില്‍ മാധവ് ദവെയുടെ വിയോഗം സൃഷ്ടിച്ച വിടവിനിടയിലും അദ്ദേഹത്തിന്റെ മരുമകള്‍ ധ്വനി ശര്‍മ്മയുടെ സാന്നിധ്യം ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിളയുടെ സംരക്ഷണപ്രവര്‍ത്തര്‍നത്തിന് നല്‍കുന്ന നിളാപുരസ്‌കാരം മാധ്യമ പ്രവര്‍ത്തകന്‍ എം.പി. സുരേന്ദ്രന് മഹാകവി അക്കിത്തം സമ്മാനിച്ചു. അതിരപ്പിള്ളി, പരിസ്ഥിതിനയം, നദീ മലിനീകരണ പ്രശ്നങ്ങള്‍, പ്രകൃതി സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചയുമടക്കമുള്ള വിപുലമായ പരിപാടികള്‍ വരും ദിവസങ്ങളില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.