ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ക്കൂള്‍കെട്ടിടം തകര്‍ത്തു

Saturday 18 June 2011 3:07 pm IST

ഗര്‍ഹവ (ജാര്‍ഖണ്ഡ്‌): ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്കൂള്‍കെട്ടിടം തകര്‍ത്തു. ഗര്‍ഹവ ജില്ലയിലെ കെറ്റ വില്ലേജിലുള്ള ലോഹിയ - സമത ഹൈസ്ക്കൂളാണ്‌ ഇന്നലെ രാത്രിയില്‍ അമ്പതോളം വരുന്ന മാവോയിസ്റ്റുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തത്‌. സ്ഫോടനത്തില്‍ ആളപയാമില്ല. വ്യാഴാഴ്ച നടത്തിയ ബന്ദിനിടെ ഈ സ്ക്കൂള്‍ തകര്‍ക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടിരുന്നെങ്കിലും പോലീസുകാര്‍ അത പരാജയപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.