പാക് പ്രകോപനം തുടരുന്നു,​ തിരിച്ചടിച്ച് ഇന്ത്യ

Saturday 3 June 2017 11:19 am IST

ജന്മു: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം രാത്രി 11 മണിയോടുകൂടി പാക് സൈന്യം പ്രകോപനം കൂടാതെ വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. പൂഞ്ച്, ഷാഹ്പൂര്‍, കെര്‍നി, സൗജെയ്ന്‍, മെന്ദര്‍ ജില്ലകളിലാണ് പാക് സൈന്യത്തിന്റെ വെടിവയ്പ്പ് നടന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ജനറല്‍ എഞ്ചിനീയറിംഗ് റിസര്‍വ് ഫോഴ്‌സിലെ തൊഴിലാളി മരിക്കുകയും രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.