ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്നങ്ങള്‍ക്കു ഉടൻ പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജനങ്ങൾ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മാധ്യമങ്ങളോടു സംസാരിക്കവേയാണ് രാജ്നാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
1947 മുതല്‍ തുടങ്ങിയതാണ് കശ്മീരിലെ പ്രശ്നങ്ങള്‍. ഒറ്റ രാത്രികൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കില്ല. അതിന് സമയം ആവശ്യമാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണുമെന്നും അതിലേക്ക് സര്‍ക്കാര്‍ അടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇതിനു സര്‍ക്കാര്‍ തയാറാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: