ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത് നഗറില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനീകര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കറ്റ സൈനീകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലൂടെ സൈനിക വാഹനം സഞ്ചരിക്കുമ്പോള്‍ അനന്ത് നാഗിലെ ഖ്വാസിഗുണ്ടില്‍ വച്ച് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയുണ്ടായി. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി.
വെള്ളിയാഴ്ച രാത്രിയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു. പൂഞ്ച് മേഖലയിലെ ജനവാസ മേഖലയിലേക്കായിരുന്നു യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: