സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

Saturday 3 June 2017 2:26 pm IST

ന്യൂദൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അലഹാബാദ്, ചെന്നൈ, ദൽഹി, ഡെറാഡൂൺ, തിരുവനന്തപുരം മേഖലകളിലെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു മേഖലകളിലെ ഫലവും ഉടൻ പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിക്കാന്‍ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫലം വൈകിയാൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി കോഴ്സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി. cbse.nic.in, cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.