കണ്ണൂര്‍: ശിവഗിരി ശ്രീനാരായണ പ്രതിമ പ്രതിഷ്ഠ കനക ജൂബിലി ആഘോഷം കണ്ണൂര്‍, കാസര്‍കോട് ജില്ല സംഘാടക സമിതി രൂപികരണ യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിലും 5ന് കാഞ്ഞങ്ങാട് ഹോസ് ദുര്‍ഗ്ഗ് സര്‍വ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്ക് ഹാളിലുമാണ്ചേരുക. എസ്എന്‍ഡിപി യൂണിയന് ഭാരവാഹികളും ശ്രീനാരായണമഠം ഭാരവാഹികളും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കനക ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി ശിവഗിരി മഠം ശ്രീമത് സച്ചിദാനന്ദ സ്വാമികളും, ഉത്തരമേഖല കമ്മിറ്റി ചെയര്മാന് അരയാക്കണ്ടി സന്തോഷും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: