തുറവൂര്‍: പൊതു വിദ്യാലയങ്ങളിലെത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രഥമാദ്ധ്യാപകരും പറയുന്നു.
തുറവൂര്‍ ഉപജില്ലയുടെ കീഴിലുള്ള മിക്ക പൊതു വിദ്യാലയങ്ങളിലും നവഗാതരുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ്. തുറവൂര്‍ വെസ്റ്റ് ഗവ. യുപി സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസില്‍ കൂടുതലായെത്തി.
തുറവൂര്‍ ഗവ. റ്റിഡിഎല്പി സ്കൂളില്‍ ഇത്തവണ അറുപത്തിയൊന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുണ്ട്, പെരുമ്പളം നോര്‍ത്ത് എല്‍പി സ്കൂള്‍, ഓടമ്പള്ളി ഗവ. യുപി സ്കൂള്‍, തൃച്ചാറ്റുകുളം ഗവ. എല്‍പി സ്കൂള്‍, മറ്റത്തില്‍ ഭാഗം ഗവ. എല്‍പി സ്കൂള്‍, ചന്തിരൂര്‍ ഗവ. എല്‍പിസ്കൂള്‍, പെരുമ്പളം ഗവ.എല്‍പി സ്കൂള്‍, പറയ കാട് ഗവ. എല്‍പി സ്കൂള്‍, എഴുപുന്ന തെക്ക് ഗവ. എല്‍പി സ്കൂള്‍, കോടംതുരുത്ത് ഗവ.എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികര്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: