നീരേറ്റുപുറം: നീരേറ്റുപുറത്ത് റോഡ് നദിയിലേക്ക് ഇടിഞ് തകര്‍ന്നിട്ട് അഞ്ചു ദിവസം പിന്നിട്ടു, അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല.
പ്രതിഷേധിച്ച് നാട്ടുകാര്‍ ഉപരോധ സമരം നടത്തി. പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിലാണ് നീരേറ്റുപുറം കിടങ്ങറ റോഡ് ഉപരോധിച്ചത്. നാലുകുടുംബങ്ങളുടെ ജീവന് ഭീഷണി ഉണ്ടായിട്ടും ജനപ്രതിനിധികളോ രാഷ്ട്രീയക്കാരോ തങ്ങള്‍ക്ക് പിന്തുണയുമായി എത്തിയില്ലെന്ന് നാട്ടുകാര്‍ ആരേപിച്ചു.
തുടര്‍ന്ന് കുട്ടനാട് തഹസീല്‍ദാര്‍ തിങ്കളാഴ്ച നടപടിയെടുക്കാമെന്നു നല്കിയ ഉറപ്പിന്മേല് സമരം പിന്‍വലിക്കുകയായിരുന്നു.
തീരം സംരക്ഷിക്കുന്നതിനുള്ള നടപടിയായില്ലെങ്കില്‍ സംസ്ഥാനപാത ഉപരോധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: