അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ തകഴി ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഏകദിന നിരാഹാര സമരം നടത്തും. തിങ്കളാഴ്ച രാവിലെ 8ന് കരുമാടിയിലെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിനു മുന്നില്‍ നിരാഹാര സമരം പുന്നപ്ര സര്‍വ്വോദയ ശാന്തി ഭവന് ട്രസ്റ്റ് ഡയറക്ടര്‍ മാത്യു ആല്ബിന് ഉദ്ഘാടനം ചെയ്യും. ടാഗോര്‍ കലാകേന്ദ്രം കരുമാടിക്കുട്ടന്‍സ്, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: