ആലപ്പുഴ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജലസ്വരാജിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രണ്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും. നടീല്‍ ഉല്‍ഘാടനം ഇന്ന് രാവിലെ 10:30ന് ആലപ്പുഴ തോണ്ടംകുളങ്ങരയില്‍ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉത്ഘാടനം ചെയ്യും. വിവിധ സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. അഞ്ചു മുതല്‍ 15 വരെ വൃക്ഷത്തൈകള്‍ വിവിധ മണ്ഡലങ്ങളില്‍ നടുകയും രണ്ട് ലക്ഷം മഴക്കുഴികള്‍ നിര്‍മിക്കുമെന്നും ജലസ്വരാജ് ജില്ലാ കണ്‍വീനര്‍ എം. ഗോപകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: