ലക്നൗ: തന്റെ സന്ദര്‍ശനങ്ങള്‍ പലപ്പോഴും വിവാദമാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തെ പലസ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുമ്പോള്‍ എനിക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒന്നും ഒരുക്കേണ്ട, നിലത്തിരുന്നും ശീലിച്ചിട്ടുള്ളയാളാണ് ഞാന്‍. യോഗി വ്യക്തമാക്കി.
തങ്ങളെ ബഹുമാനിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുമ്പോള്‍ മതി മുഖ്യമന്ത്രിക്കും ബഹുമതി- അദ്ദേഹം ഉത്തരവില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ജമ്മുകശ്മീരില്‍ ഭീകരര്‍ വധിച്ച പ്രേം സാഗറിന്റെ വീട് യോഗി സന്ദര്‍ശിച്ചിരുന്നു. ആ സമയം മുഖ്യമന്ത്രിക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ഉദ്യോഗസ്ഥര്‍ യോഗിയെ നാണംകെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: