ചങ്ങനാശ്ശേരി: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്,സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍, രജിസ്ട്രേഷന് പുതുക്കല്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം.ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ സേവനങ്ങള്‍ ലഭിക്കും. ഈ സൈറ്റില്‍ കയറി ആദ്യം യൂസര്‍ അക്കൗണ്ട് ഉണ്ടാക്കണം. ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുന്നതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. അതിന് ശേഷം ഈ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് രജിസ്ട്രേഷന് നടത്താം. രജിസ്ട്രേഷന് നടത്തുമ്പോള്‍ അതുവരെ നേടിയ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ചേര്‍ക്കണം. രജിസ്ട്രേഷന് നടത്തിയതിന് ശേഷം 60 ദിവസത്തിനുള്ളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരായി വേരിഫിക്കേഷന് നടത്തണം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: