ചങ്ങനാശ്ശേരി: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബുള്ളറ്റ് ക്ലബ്ബ്, റേഡിയോ മീഡിയ വില്ലേജ്, എസ്ബി. ഹയര്‍ സെക്കന്‍ഡറി സ്കൗട്ട് വിഭാഗം എന്നിവര്‍ സംയുക്തമായി സൗജന്യ ഫലവൃക്ഷത്തൈ വിതരണം നടത്തും. തിങ്കളാഴ്ച രാവിലെ 8 ന് കുരിശുംമൂട്ടിലുള്ള റേഡിയോ മീഡിയ വില്ലേജില്‍ ചേരുന്ന യോഗം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഫലവൃക്ഷത്തൈകളുടെ വിതരണം ഡിവൈഎസ്പി ആര്. ശ്രീകുമാര്‍ വൃക്ഷതൈനട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. റേഡിയോ മീഡിയ വില്ലേജ് സ്റ്റേഷന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി അദ്ധ്യക്ഷത വഹിക്കും. കേരള റെസിഡന്റ്സ് അസോസിയേഷന് അപ്പക്സ്കൗണ്സില് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: