കോട്ടയം: തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളില്‍ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്ത് മാസങ്ങളായി സിപിഎം നേതൃത്വത്തില്‍ നടത്തിവരുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് മുരളീധരന്, വര്‍ക്കിങ് പ്രസിഡന്റ് തമ്പി പട്ടശ്ശേരി, സംസ്ഥാന വൈസ് പ്രസി. പി. ആര്. ശിവരാജന്, ജനറല്‍ സെക്രട്ടറി റജി ചെറുശേരി, സെക്രട്ടറി ആശാ അജികുമാര്‍, കെ. കെ. ശശി, കെ.സി. രവി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: