കോട്ടയം: എസ്എന്‍ഡിപിയോഗം കോട്ടയം യൂണിയനില്‍പ്പെട്ട യോഗാംഗങ്ങളുടെ കുട്ടികളില്‍ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്കുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്(സിബിഎസ്ഇ എവണ്‍)കരസ്ഥമാക്കിയവര്‍ക്കും ഹയര്‍സെക്കന്‍ഡറിയില്‍ എല്ലാ വിഷയങ്ങള്‍ക്കും കൂടി 90ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുക. വിവിധ പരീക്ഷാ ബോര്‍ഡുകളില്‍ നിന്നും പാസായിട്ടുള്ള കുട്ടികളെ പ്രത്യേക വിഭാഗങ്ങളായി പരിഗണിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
അവാര്‍ഡുകള്‍ക്ക് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ നിര്‍ദ്ദിഷ്ടഫോറത്തില്‍ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം ശാഖാ സെക്രട്ടറിയുടെ ശുപാര്‍ശയോടുകൂടി 15ന് മുന്‍പായി യൂണിയന് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി ആര്.രാജീവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: