പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി

Saturday 3 June 2017 9:31 pm IST

ചാലക്കുടി: ചാലക്കുടി പുഴ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ യുവതിയെ ചാലക്കുടി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് പാലത്തിലൂടെ നടന്ന പോയിരുന്ന യുവതി പുഴയിലേക്ക് ചാടുന്നത് വഴിയാത്രക്കാരന്‍ കണ്ടത്. ഉടനെ തന്നെ ചാലക്കുടി എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടനെ തന്നെ ഫയര്‍ഫോഴ്‌സിനെയും കൂടി പാലത്തിന് സമീപം എത്തി. നല്ല ഒഴുക്കുള്ള പുഴയിലേക്ക് ചാടിയ യുവതി പുല്ലില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. തട്ടിച്ച് പുഴപാലത്തില്‍ കൂടിയ ജനം നീന്തുവാന്‍ വിളിച്ച് പറഞ്ഞെങ്കിലും യുവതിക്ക് സാധിച്ചില്ല. ഫയര്‍ ഫോഴ്‌സിലെ ഷൈന്‍ ജോസ്,ആര്‍.ജയസിംഹന്‍,കെ.വൈ.ജോര്‍ജ്ജ് പുഴയിലൂടെ നീന്തി ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ പോലീസ് ജീപ്പിലാണ് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പോലീസ് പ്രാഥമിക ശുശ്രൂഷ നല്‍കിയാണ് ആശുപത്രിയില്‍ എത്തിച്ചത്.യുവതി അപകട നില തരണം ചെയ്തതായി ആശുപത്രിയധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.