വടക്കാഞ്ചേരി: മുള്ളൂര്‍ക്കരയില്‍ ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. 8,000 രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി പരാതി. മുള്ളൂര്‍ക്കര സ്വദേശിനി വടവരമ്പ് ശാന്തകുമാരിയുടെ വീടാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നത്.
വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കഴിഞ്ഞ രാത്രിയില്‍ മോഷ്ടാക്കള്‍ അകത്തുകയറിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: