പെരുവന്താനം: കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയ പാതയില്‍ മരുതുംമൂടിന് സമീപം കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് അഞ്ചര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മരം വീണത്. നാട്ടുകാരും പൊലീസും, അഗ്നിശമന സേനയും മണിക്കൂറുകള്‍ നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് തടസം നീക്കുവാനായത് . ഗതാഗതം സ്തംഭിച്ചതോടെ മണിക്കല്‍,പാലൂര്‍ക്കാവ് കപ്പാലു വേങ്ങ , മുറിഞ്ഞപുഴ വഴി ചെറുവാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. വലിയ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകുവാന്‍ സാധിക്കാത്തതിനാല്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് യാത്രക്കാരെ വലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: