മൂലമറ്റം: കെഎസ്ആര്‍ടിസി ബസിടിച്ച് വൃദ്ധന് പരിക്കേറ്റു. ഇന്നലെ രാവിലെ 7.20ന് മൂലമറ്റം ടൗണിലാണ് അപകടം സംഭവിച്ചത്.മുലമറ്റം കിഴക്കേപറമ്പില്‍ ജോസഫ് (70) നാണ് പരിക്കേറ്റത്.
കട്ടപ്പനയില്‍ നിന്നും തൊടുപുഴയ്ക്ക് വന്ന ബസാണ് ഇയാളെ ഇടിച്ചത്.റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന ജോസഫ് ബസ് അടുത്തെത്തിയപ്പോള്‍ അശ്രദ്ധമായി റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: