കോഴിക്കോട്: തപസ്യ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ജന്മഭൂമി മുന്‍ മുഖ്യപത്രാധിപരുമായിരുന്ന വി.എം. കൊറാത്തിനെ നഗരം അനുസ്മരിക്കുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സദസ്സില്‍ പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. കാസിം വാടാനപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തും. മാറുന്ന മാധ്യങ്ങളും പത്രാധിപരും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും.
അമൃത ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, കേസരി സബ് എഡിറ്റര്‍ ടി. വിജയന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: