പിലാത്തറ: ഏര്യം വിദ്യാമിത്രം സ്കൂളിന് വേണ്ടി പുനര്‍നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം 5ന് വൈകിട്ട് നാലു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഉച്ചഭക്ഷണശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും ലൈബ്രറി റീഡിംഗ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലതയും ഉദ്ഘാടനം ചെയ്യും. കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം പി.പി.ദാമോദരന്‍ നിര്‍വ്വഹിക്കും.
പതിനേഴ് ക്ലാസ്സ് മുറികളും ഓസീസ്, സ്റ്റാഫ് മുറി, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി ആന്റ് റീഡിംഗ് റൂം എന്നിവ ഉള്‍ക്കൊള്ളുന്ന കെട്ടിടം ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പിടിഎയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എ.സി ലാബും ഒരുക്കി. പത്രസമ്മേളനത്തില്‍ ചെയര്മാന് കെ.പദ്മനാഭന്, പ്രഥമാധ്യാപകന് സി.പി. ബാബു രാജന്, പി.ടി.എ. പ്രസിഡന്റ് പി. പി.ബാലകൃഷ്ണന്, കെ.സി.മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: