പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജു വധവുമായി ബന്ധപ്പെട്ട് പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ തെളിവിന്റെ അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും കണ്ടെടുത്ത മൂന്ന് വാളുകളാണ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയത്. പ്രതികളിലൊരാലായ കക്കംപാറയിലെ നടുവിലെ പുരയിലെ റിനീഷ് കൃത്യനിര്‍വ്വഹണത്തിന് ശേഷം കണ്ടങ്കാളിയിലെ റെയില്‍വേ ഗേറ്റിന് സമീപം ഉപേക്ഷിച്ചതും കുന്നത്തെരുവിലെ ടി.പി.അനൂപ് കുന്നരുകുളം ബസ് സ്റ്റോപ്പിന് സമീപത്തുളള കുളത്തില്‍ ഉപേക്ഷിച്ചതും കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന് കുന്നരു കാരന്താട്ട് വായനശാലക്ക് സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ചതുമായ മൂന്ന് വാളുകളാണ് പോലീസ് കണ്ടെടുത്തത്. ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്ജന് വിശദമായി പരിശോധിച്ച ശേഷമാണ് വാളുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: