ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ഭീകരാക്രമണമാണ് ഉണ്ടായതെന്നും ഇതേക്കുറിച്ച് എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെരേസാ മേ വ്യക്തമാക്കി.
സംഭവം തീര്‍ത്തും അപലപനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമാണെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്ബിന് പറഞ്ഞു. ജൂണ്‍ എഴിന് ഇവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: