ന്യൂദല്‍ഹി: ദല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനു സമീപ പ്രദേശത്തുണ്ടായ വെടിവയ്പ്പില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടന്ന സമയത്ത് ഇവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്.
എട്ടു വയസുകാരന് സഖിയ ഖാത്തുന്‍, 12 വയസുകാരന് വികാസ് എന്നിവര്‍ക്കാണ് വെടിവയ്പ്പില്‍ പരിക്കേറ്റത്. കുട്ടികളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിവയ്പ്പ് നടത്തിയ സംഘം രക്ഷപ്പെട്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.പാര്ക്കിന് സമീപം താമസിച്ചിരുന്ന ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്.
സ്ഥലത്തെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കെതിരെ ഖാലിദ് ഖുറേഷി നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതാണ് വെടിവയ്പുണ്ടാകാന് കാരണമെന്ന് അദ്ദേഹം പോലീസിനു മൊഴി നല്കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: