വാഷിങ്ടണ്‍: ഭീകരാക്രമണമുണ്ടായ ബ്രിട്ടന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുകെയ്ക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യും. ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ക്കൊപ്പം. ദൈവം അനുഗ്രഹിക്കട്ടേ! ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ലണ്ടന്‍ സംഭവത്തെ പരാമര്‍ശിക്കാതെ യാത്രാവിലക്കിനെ കുറിച്ചും ട്രംപ് ട്വിറ്ററില്‍ പരാമര്‍ശിച്ചു. നമ്മള് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കോടതികള്‍ നമ്മുടെ അധികാരങ്ങള്‍ തിരികെ ഏല്‍പ്പിക്കണം. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനു യാത്രാവിലക്ക് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു.
ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണു ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു. യുകെ പോലീസ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തുന്ന ശ്രമങ്ങള്‍ അറിയാം. യുകെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്കാന് യുഎസ് തയാറാണ്. എല്ലാ അമേരിക്കക്കാരും യുകെയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
നേരത്തെ ആറ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് അമേരിക്കയിലെ വിവിധ കോടതികള്‍ റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ നീതിന്യായ വകുപ്പ് കീഴ്കോടതി വിധിക്കള്ക്കെതിരെ അമേരിക്കയിലെ പരേമാന്നത കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: