ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പ്രധാനമന്ത്രി മന്മോഹന് സിംഗ് ‘പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത’ ആളാണെന്ന് അമേരിക്കയിലെ പ്രശസ്ത പ്രസിദ്ധീകരണമായ ടൈം മാഗസിന്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കാന്‍ പോലും മന്മോഹന് ആവുന്നില്ലെന്നും മാഗസിന് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സാമ്പത്തിക മേഖലയെ സ്വതന്ത്രമാക്കുന്നതിന് നിര്‍ണായക പങ്കു വഹിച്ച മന്മോഹന് സിംഗ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിരമിക്കാറായോ എന്ന ചോദ്യവും മാഗസിനിലെ ‘എ മാന്‍ ഇന്‍ ഷാഡോ’ എന്ന ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും രൂപയുടെ മൂല്യം ഇടിയുന്നതും ധനക്കമ്മി കൂടുന്നതും അഴിമതിയുമെല്ലാം തന്നെ ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മന്മോഹന് സിംഗിന്റെ മുഖചിത്രമുള്ള മാഗസിന്റെ ഏഷ്യന്‍ എഡിഷന് അടുത്തയാഴ്ച പുറത്തിറങ്ങും. പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ നേതാവ്- ഇന്ത്യ പുനര്‍ജീവന്‍ തേടുന്നു എന്ന തലക്കെട്ടും ഇതോടൊപ്പമുണ്ട്. ഭരണരരംഗത്ത് പുലര്‍ത്തിയിരുന്ന ആത്മവിശ്വാസം കഴിഞ്ഞ മൂന്ന് വര്‍ഷമായി മന്മോഹന് സിംഗില്‍ നിന്ന് അകന്നു പോയിരിക്കുന്നുവെന്നും മാഗസിന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: