മുംബൈ: മഹാരാഷ്ട്രയിലെ കൊയാന ഡാമിനടുത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാത്രി 11.44 ഓടേയാണ് അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അഞ്ചു മുതല്‍ എട്ട് നിമിഷം വരെ ഭൂചലനം അനുഭവപ്പെട്ടു. സങ്ലി, കോലാപൂര്‍ ജില്ലകളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി. ഞായറാഴ്?ച രാവിലെയാണ് ഇത് ഭൂകമ്പമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
ഭൂമിക്കടിയില്‍ 10 കിലോ മീറ്ററിലാണ് താഴ്ചയില്‍ പ്രഭവകേന്ദ്രം.120 കിലോ മീറ്റര്‍ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം എത്തി. 15 സെക്കന്‍ഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മെയ് 20ന് സതാരാ ജില്ലയിലെ പടാനാ താലൂക്ക്, കൊയ്ന പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയ്ലില്‍ 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: