ട്രെയിനില്‍ അസൗകര്യം :നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Sunday 4 June 2017 12:26 pm IST

ന്യൂദല്‍ഹി: ട്രെയിനില്‍ മുന്‍ കൂടി റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ നേരിട്ട അസൗകര്യത്തിന് ഇന്ത്യന്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 75000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഇന്ത്യന്‍ റെയില്‍വെയോട് ദല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. നഷ്ടപരിഹാരമായി നല്‍കേണ്ട 75,000 രൂപയില്‍ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചു. റിസര്‍വ് ചെയ്ത ആള്‍ക്ക് തന്നെ സീറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കാഞ്ഞ ടിടിയില്‍ നിന്നും പിഴയീടാക്കാന്‍ വിധിച്ചത്. 2013ല്‍ ദക്ഷിണ്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത ദല്‍ഹി സ്വദേശി വി വിജയകുമാറാണ് ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെട്ടത്. വിശാഖപട്ടണത്തു നിന്ന് ദല്‍ഹിയിലോക്കായിരുന്നു യാത്ര. തന്റെ സീറ്റില്‍ റിസര്‍വ് ചെയ്യാത്ത മറ്റൊരു യാത്രക്കാരന്‍ ഇരുന്നിട്ടും ടിക്കറ്റ് ചെക്കര്‍ നടപടിയെടുത്തില്ലെന്നായിരുന്നു പരാതി. മധ്യപ്രദേശിലെ ബിന സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു സംഘമാളുകള്‍ കോച്ചില്‍ കയറുകയും വിജയകുമാറിന്റെ സീറ്റ് കൈവശപ്പെടുത്തുകയുമായിരുന്നു. പരാതിപ്പെടാന്‍ ടിടിഇയെ അന്വേഷിച്ചെങ്കിലും ഉത്തരവാദപ്പെട്ട ആരെയും കണ്ടില്ലെന്ന് വിജയകുമാര്‍ പരാതിയിന്‍ ബോധിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.