ലണ്ടന്‍: ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ട്രോഫി പരമ്പരയ്ക്കെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ ശക്തമാക്കി. ടീമംഗങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് വിലക്കും ഹോട്ടലിലേക്കുള്ള വഴിയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3 മൂന്ന് മണിക്കാണ് എഡ്ജ്ബാസ്റ്റണില് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. എന്നാല്‍, പാകിസ്ഥാന്റെ ബൗളിംഗ് നിര ഏറെ ശക്തമാണ്. സുരക്ഷാകാരണങ്ങള്‍ മൂലം മറ്റു ടീമുകള്‍ പാകിസ്ഥാനിലേക്ക് ചെല്ലാത്തത് അവര്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ 4 ല്‍ മാത്രമേ അവര്‍ക്ക് ജയിക്കാനായുള്ളൂ.
ശനിയാഴ്ച രാത്രിയിലാണ് ലണ്ടന്‍ ബ്രിഡ്ജില്‍ വാന്‍ ഇടിച്ച് കയറ്റി ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഭീകരരെ ലണ്ടന്‍ പോലീസ് വധിച്ചതായും റിപ്പോര്‍ട്ടകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: