ആലപ്പുഴ: ശ്രീശങ്കരാചാര്യ സ്വാമിയെ കുറിച്ച് മന്ത്രി ജി. സുധാകരന് നടത്തിയ പ്രസ്താവനയില്‍ യോഗക്ഷേമസഭ ജില്ലാകമ്മറ്റി പ്രതിഷേധിച്ചു. ശങ്കരാചാര്യരുടെ ഔന്നത്യം അളക്കാന്‍ ജി. സുധാകരന് വളര്‍ന്നിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ഡോ. ഇ. കൃഷ്ണന് നമ്പൂതിരി.
ഒരു സമുദായം ഗുരുസ്ഥാനത്ത് ആദരിക്കുന്ന ശങ്കരാചാര്യരെ കുറിച്ചുള്ള സുധാകരന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ്. ബ്രാഹ്മണ സമുദായാചാര വിശ്വാസങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന സുധാകരന് മറ്റു സമുദായങ്ങളിലെ അനാചാരങ്ങളെ കുറിച്ച് മൗനം പാലിക്കുന്നത് ഭീരുത്വമാണെന്ന് കൃഷ്ണന് നമ്പൂതിരി പറഞ്ഞു. സമാധാന കാംക്ഷികളായ ബ്രാഹമണരെ പ്രകോപിതരാക്കരുത്.
ഇത്തരം വിലകുറഞ്ഞ പ്രസ്താവന മന്ത്രി അവസാനിപ്പിച്ചില്ലെങ്കില്‍ യോഗക്ഷേമ സഭ അദ്ദേഹത്തിനെതിരെ തെരുവിലിറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസിനും ശ്രീനാരായണ ഗുരുവിനും ഉള്ള ഔന്നത്യം ശങ്കരാചാര്യര്ക്കില്ലെന്ന് കഴിഞ്ഞ ദിവസം പൊതുപരിപാടിയില്‍ സുധാകരന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: