ആലപ്പുഴ: ലോകപരിസ്ഥിതിദിനത്തില്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്ന്് എട്ടു ലക്ഷം വൃക്ഷത്തൈകള്‍ നടും. ചേര്‍ത്തല, മാവേലിക്കര, പുന്നപ്ര എന്നിവിടങ്ങളിലുള്ള വകുപ്പിന്റെ നഴ്സറികളില്‍ വിതരണത്തിനുള്ള തൈകള്‍ സജ്ജമായി.
പ്ലാവ്, മാവ്, ആഞ്ഞിലി, കുടംപുളി, നെല്ലി, ചാമ്പ, ആത്ത, ലക്ഷ്മിതരു, മന്ദാരം, പേര, തേക്ക് എന്നി വയുടെ തൈകളാണ് ഇക്കുറി വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് തൈകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏഴു ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. വഴിയോര തണല്‍ പദ്ധതി പ്രകാരം തുറവൂര്‍- ചെങ്ങരം റോഡില്‍ 515 തൈകള്‍ വച്ചുപിടിപ്പിച്ച് സംരക്ഷിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: